headerlogo
recents

സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

രോഗബാധ സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്ക്

 സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു
avatar image

NDR News

14 Jul 2022 08:29 PM

തിരുവനന്തപരം: സംസ്ഥാനത്ത് മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്.

      രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 12-ാം തിയതി യുഎഇയില്‍ നിന്നുള്ള വിമാനത്തിൽ എത്തിയ ഇയാളെ കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 

      ഇയാളുടെ മാതാപിതാക്കളും ഓട്ടോ-ടാക്‌സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഒരു തരത്തിലുള്ള ആശങ്കയും വേണ്ടതിലെന്നും വളരെ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് മാത്രമാണ് രോഗം പടരാന്‍ സാധ്യതയുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

NDR News
14 Jul 2022 08:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents