വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
ഭോപ്പാലിലേക്ക് അയച്ച സാമ്പിളിലാണ് സ്ഥിരീകരണമുണ്ടായത്
മാനന്തവാടി: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ ഭോപ്പാലിലേക്ക് പരിശോധനക്ക് അയക്കുകയായിരുന്നു. തുടർന്നാണ് സ്ഥിരീകരികരണമുണ്ടായത്.
മാരകമായ ഈ രോഗത്തിന് അതി വ്യാപന ശേഷി ഉള്ളതിനാൽ രോഗം സ്ഥിരീകരിച്ച മറ്റു പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗത്തിന് ഫലപ്രദമായ വാക്സിനോ ചികിത്സയോ ലഭ്യമല്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കർശന പരിശോധന നടത്തണമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി.

