headerlogo
recents

ജമ്മു കാശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു

ശനിയാഴ്ച അര്‍ധരാത്രിയാണ് സൈനികരും ഭീകരരും ഏറ്റുമുട്ടിയത്

 ജമ്മു കാശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു
avatar image

NDR News

31 Jul 2022 11:01 AM

കാശ്മീർ: ജമ്മു - കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ബിന്നെല്‍ മേഖലയില്‍ ശനിയാഴ്ച അർധരാത്രിയോടെയാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കര്‍ ഇ ത്വയ്യിബയുടെ പ്രവര്‍ത്തകനായ ബാരാമുള്ള പത്താന്‍ സ്വദേശി ഇര്‍ഷാദ് അഹ്മദ് ഭട്ടാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

       ഈ വര്‍ഷം മെയ് മുതല്‍ ഇര്‍ഷാദ് ലഷ്‌കര്‍ ഇ ത്വയ്യിബയുടെ സജീവ പ്രവര്‍ത്തകനാണെന്ന് ജമ്മു-കശ്മീര്‍ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് നിന്നും ഒരു തോക്കും 30 ബുള്ളറ്റുകളും കണ്ടെടുത്തു. ഇവിടെ സൈന്യം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

NDR News
31 Jul 2022 11:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents