headerlogo
recents

ആഗസ്ത് 2 മുതൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ ആഹ്വാനം

മൻ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

 ആഗസ്ത് 2 മുതൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ ആഹ്വാനം
avatar image

NDR News

31 Jul 2022 04:25 PM

ഡൽഹി: ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ദേശീയ പതാക സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പ്രധാന മന്ത്രി നിർദ്ദേശം നൽകിയത്.

       ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ സംഘടിപ്പിക്കുന്ന ഹർഘർ തിരംഗ ക്യാംപയിനിന്റെ ഭാഗമായാണ് നിർദ്ദേശം. ത്രിവർണ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ആഗസ്റ്റ് രണ്ട്. ക്യാംപെയ്നിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താനോ പ്രദർശിപ്പിക്കാനോ പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

NDR News
31 Jul 2022 04:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents