headerlogo
recents

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നാളെ വരെ നീട്ടി

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് നടപടി.

 പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നാളെ വരെ നീട്ടി
avatar image

NDR News

31 Jul 2022 04:06 PM

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നാളെ വൈകുന്നേരം അഞ്ചു മണി വരെനീട്ടിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി.
ഇന്ന് വൈകീട്ട് അഞ്ച് മണി വരെയായിരുന്നു തിരുത്തലുകൾക്കും കൂടുതൽ ഓപ്ഷനുകൾ വയ്ക്കുന്നതിനുമുള്ള അവസരം  നൽകിയിരുന്നത്. ഇത് നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ് നീട്ടിയിരിക്കുന്നത്.

        വെള്ളിയാഴ്ച്ച രാവിലെയാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വെബ്സൈറ്റ് മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്നു. സൈറ്റിന്റെ നാല് സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. തുടർന്ന് ഡാറ്റാ സെന്റർ, ഐ.ടി.മിഷൻ, എൻ.ഐ.സി അധികൃതർ എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്നം പരിഹരിക്കുകയായിരുന്നു.

 പ്രവേശന നടപടികൾ സുഗമമായി നടക്കും. അപേക്ഷാ സമർപ്പണ നടപടികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
 മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

NDR News
31 Jul 2022 04:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents