വധുവിനെ പള്ളിയിൽ പ്രവേശിപ്പിച്ചതിനെ അംഗീകരിക്കില്ലെന്ന് മഹല്ല് കമ്മിറ്റി
സെക്രട്ടറി സ്വന്തം നിലക്കാണ് വധുവിനെ പള്ളിയിലിരുത്താൻ അനുവാദം നല്കിയത്
പാലേരി: കഴിഞ്ഞ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമം വിവാദമായതോടെ പള്ളിയിലെ നിക്കാഹ് വേദിയിൽ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി മഹല്ല് ജമാഅത്ത് കമ്മിറ്റി രംഗത്തെത്തി. കഴിഞ്ഞദിവസം ചേർന്ന മഹല്ല് കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് പ്രസ്താവന യിറക്കിയത്. മഹല്ല് ജനറൽ സെക്രട്ടറിയോട് നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയായിട്ടാണ് കമ്മിറ്റി കാണുന്നത്.
കുറ്റ്യാടി പള്ളിയിൽ വെച്ച് നടത്തിയ നികാഹിൽ വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ച മഹല്ല് കമ്മിറ്റി നടപടിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കുറ്റ്യാടി പാലേരി പാറക്കടവ് ജുമാ മസ്ജിദിൽ നടന്ന വിവാഹ കർമ്മമായിരുന്നു കാലങ്ങളായി പിന്തുടരുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി വധുവിനെ സാക്ഷി നിർത്തി ചടങ്ങ് നടത്തിയത്. മഹല്ല് കമ്മിറ്റിയിൽ നിന്നോ അംഗങ്ങളിൽ നിന്നോ പണ്ഡിതരിൽ നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും അ റിയിച്ചു. സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പള്ളിയിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചത് അനധികൃത മായിട്ടാണ്. ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയത്. പള്ളി അർഹിക്കുന്ന മര്യാദകൾ നഗ്ന മായി ലംഘിച്ചു കൊണ്ട് അത്തരം ഒരു നീക്കം നടത്തിയതിൽ വധുവിന്റെ കുടുംബമാണ് ഉത്തരവാദികൾ.
ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരു ത്തിയിരിക്കുന്നത്. അക്കാര്യം ഗുരുതരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും. ഈ വിഷയത്തിൽ ഉണ്ടായ അശ്രദ്ധയിലും ജാഗ്രത ക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായിട്ടുണ്ട്. അതിൽ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പി ച്ചു. പള്ളിയിൽ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധി ച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കുമെന്നും വെള്ളിയാഴ്ച നടക്കുന്ന മഹല്ല് ജനറൽ ബോഡിയിൽ വിശദീകരിക്കുമെന്നും അറിയിച്ചു.
വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമയുടേയും ബഹ്ജ ദലീലയുടേയും നികാഹാണ് പള്ളിക്കകത്ത് നടന്നത്. ബന്ധുക്കൾക്കൊപ്പം ചടങ്ങിനെത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകുകയായിരുന്നു.പണ്ഡിതരോട് ചോദിച്ച് അനുമതി നേടിയ ശേഷമാണ് വധുവിന് പ്രവേശനം നൽകിയതെന്നായിരുന്നു ജനറൽ സെക്രട്ടറി ഇ ജെ മുഹമ്മദ് നിയാസ് അറിയിച്ചത്. ഖതീബ് ഫൈസൽ പൈങ്ങോട്ടായിയായുടെ നേതൃത്വത്തിലായിരുന്നു നികാഹ് നടത്തിയത്. സാധാരണ നിക്കാഹ് ചടങ്ങുകൾ കാണാൻ വധുവിന് അവസരം ലഭിക്കാറില്ല.നികാഹിൽ വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ച മഹല്ല് കമ്മിറ്റി നടപടിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

