headerlogo
recents

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട

അരയിൽ തുണിയിൽ പൊതിഞ്ഞ് കെട്ടി വെച്ച ഒന്നരകിലോ സ്വർണ്ണം പിടികൂടി

 കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട
avatar image

NDR News

09 Aug 2022 11:43 AM

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോ സ്വർണ്ണവുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണ്ണം പിടികൂടിയത്. വിദേശത്ത് നിന്നുമെത്തിച്ച സ്വർണ്ണം ട്രെയിൻ മാർഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാനായിരുന്നു ഇവരുടെ ശ്രമം.

       അരയിൽ തുണിയിൽ പൊതിഞ്ഞ് കെട്ടി വെച്ച നിലയിലായിരുന്നു സ്വർണക്കട്ടികൾ. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ നാലു മാസത്തിനിടെ 64 കിലോ സ്വർണ്ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

       വിമാനത്താവളങ്ങളിൽ വഴി കടത്തുന്ന സ്വർണ്ണ മിശ്രിതം സ്വർണ്ണ കട്ടികളാക്കി ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

NDR News
09 Aug 2022 11:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents