കാണാതായ നാദാപുരം സ്വദേശി അനസ് തിരികെയെത്തി
കണ്ടെത്തിയത് വാഹന പരിശോധനയ്ക്കിടെ

കോഴിക്കോട്: വിദേശത്തു നിന്നെത്തി കാണാതായ നാദാപുരം സ്വദേശി അനസിനെ കണ്ടെത്തി. വാഹന പരിശോധനക്കിടെ ഇന്ന് പുലർച്ചെയാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡൽഹിയിൽ ആയിരുന്നെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ മാസം ഇരുപത്തിനാ ആണ് അനസ് ഖത്തറിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. അനസിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.