headerlogo
recents

സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമെന്ന് ദൃക്സാക്ഷി

തന്റെ മകനും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്നും സുരേഷ്

 സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമെന്ന് ദൃക്സാക്ഷി
avatar image

NDR News

15 Aug 2022 01:00 PM

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമെന്ന് ദൃക്സാക്ഷി സുരേഷ്. തന്റെ മകനും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞു. മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് ഇന്നലെ രാത്രിയോടെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. 

       ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം എത്തിയതെന്ന് സുരേഷ് പറഞ്ഞു. ഷാജഹാന്റെ കഴുത്തിനും കാലിനും വെട്ടിയ സംഘം അക്രമം തടയാന്‍ ശ്രമിച്ച തനിക്ക് നേരേയും വാള്‍ വീശിയതായി സുരേഷ് പറഞ്ഞു. അക്രമിസംഘം കടന്നുകളഞ്ഞതിന് പിന്നാലെ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് ഷാജഹാനോട് മുൻവൈരാഗ്യമുണ്ടോ എന്ന സംശയവും സുരേഷ് പ്രകടിപ്പിച്ചു.

       കേസില്‍ മൂന്ന് പേരെ കസ്റ്റിഡിയിലെടുത്തു. കേസില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൊലപാതക സംഘത്തില്‍ നേരത്തെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

NDR News
15 Aug 2022 01:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents