കോഴിക്കോട് ബീവറേജസിൽ നിന്ന് മദ്യം മോഷ്ടിച്ച നാല് പേർ പിടിയിൽ
സി.സി.ടി.വിയുടെ സഹായത്താലാണ് പ്രതികളെ പിടിച്ചത്
കോഴിക്കോട്: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച നാലുപേർ അറസ്റ്റിൽ. കരിക്കാം കുളത്തെ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ച സഹോദരങ്ങൾ ഉൾപ്പെടുന്ന നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടിക്കൽ അറപ്പു വയലിൽ ഗോകുലത്തിൽ സഞ്ജയ്,അറപ്പു വയലിൽ ഗോകുലത്തിൽ ശ്യാംജിത്ത്, മാറാട് പൊന്നാട്ടിൽ രാഹുൽ, കാളാണ്ടി താഴെ നങ്ങോലത്ത് അലക്സ് സെബാസ്റ്റ്യൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേവായൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രീമിയം കൗണ്ടറുകളിൽ നിന്ന് എടുത്ത മദ്യക്കുപ്പികൾ അരയിൽ തിരുകുകയായിരുന്നു. തുടർന്ന് ഒഴിഞ്ഞ പെട്ടികൾ മദ്യക്കുപ്പികൾ വച്ച അതേ സ്ഥാനത്തു തന്നെ വെച്ച് കബളിപ്പിക്കുകയായിരുന്നു. സിസിടിവിയുടെ സഹായത്താലാണ് പ്രതികളെ പിടികൂടിയത്.

