ഗവർണർക്കെതിരെ നിയമനടപടിക്കൊരുങ്ങി കണ്ണൂർ സർവകലാശാല
പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി മാനദണ്ഡങ്ങളും സർവ്വകലാശാലാ ചട്ടവും പാലിച്ചാണെന്നും സർവ്വകലാശാല

കണ്ണൂർ: അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ നിയമ നടപടിയിലേക്കൊരുങ്ങിൻകണ്ണൂർ സർവ്വകലാശാല. സർവ്വകലാശാലാലാ നിയമം 7(3)പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകാതെ നടപടിയെടുത്തത് ചട്ടവിരുദ്ധമെന്നാണ് സർവ്വകലാശാലയുടെ വാദം.
പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി മാനദണ്ഡങ്ങളും സർവ്വകലാശാലാ ചട്ടവും പാലിച്ചാണെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാല അംഗീകരിച്ചതെന്നും നിയമന നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡോ: ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
ഗവർണർക്ക് ഈ മാസം 12 ന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ചട്ട വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടങ്കിൽ ഗവർണർക്ക് അത് നേരത്തെ ചൂണ്ടിക്കാട്ടാമായിരുന്നു, യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രീയ വർഗ്ഗീസിന്റെ നിയമനം, നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും' ഡോ: ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.