headerlogo
recents

ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യും

ഓണക്കിറ്റ്‌ വിതരണം ഈ മാസം 22 മുതൽ

 ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യും
avatar image

NDR news

19 Aug 2022 09:25 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്ച മുതൽ വിതരണം തുടങ്ങും. രണ്ടു മാസത്തെ 3,200 രൂപവീതമാണ് വിതരണം ചെയ്യുക. 57 ലക്ഷം പേർക്കായി 2,100 കോടി രൂപ നൽകും. 

       ഇതോടൊപ്പം, 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഈ മാസം 22 മുതൽ ഓണക്കിറ്റ്‌ വിതരണം തുടങ്ങും. ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞതവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസും ഇത്തവണയും ഉറപ്പാക്കും.

       മുൻവർഷം 34,240 രൂപവരെ ശമ്പളമുള്ളവർക്ക്‌ 4,000 രൂപ ബോണസും മറ്റുള്ളവർക്ക്‌ ആയിരം മുതൽ 2,750 രൂപവരെ ഉത്സവബത്തയുമാണ് ലഭ്യമാക്കിയത്. സ്ഥാപനങ്ങളിൽ മിനിമം‌ 8.33 ശതമാനം ബോണസ്‌‌ നൽകും. 24,000 രൂപവരെ ശമ്പളമുള്ളവർക്കാണ്‌ അർഹത. മറ്റുള്ളവർക്ക് കഴിഞ്ഞവർഷം‌ 2750 രൂപയും ദിവസവേതനക്കാർക്ക്‌ 1210 രൂപയും ഉത്സവബത്തയും നൽകും. 

NDR news
19 Aug 2022 09:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents