headerlogo
recents

അട്ടപ്പാടി മധു വധക്കേസ്; എഴു പ്രതികളുടെ ജാമ്യം റദ്ദാക്കി

പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ ഹർജിയിലാണ് നടപടി

 അട്ടപ്പാടി മധു വധക്കേസ്; എഴു പ്രതികളുടെ ജാമ്യം റദ്ദാക്കി
avatar image

NDR News

20 Aug 2022 12:06 PM

പാലക്കാട്‌: അട്ടപ്പാടി മധു വധക്കേസിൽ ഏഴ്‌ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. പ്രതികൾ ജാമ്യ ഉപാധികൾ നിരന്തരം ലംഘിക്കുന്നതായി കാണിച്ച് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മണ്ണാ‍ർക്കാട് എസ്ഇഎസ്ടി കോടതി വിധി പ്രസ്താവിച്ചത്. 

       ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. 2018 മെയ് 30നാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. 

       പ്രതികളായ മരയ്ക്കാ‍ർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവർ കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇവർ നേരിട്ടും ഇടനിലക്കാ‍ർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ചില‍ർ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിൻ്റെ രേഖകളും പ്രോസിക്യൂഷൻ ഇതിനകം കോടതിയിൽ ഹാജരാക്കി. കേസിൽ ഇതുവരെ 13 സാക്ഷികളാണ് കൂറുമാറിയത്.

NDR News
20 Aug 2022 12:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents