headerlogo
recents

ഫറോക്കിൽ വൻ തീപ്പിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു

പെയിന്റ് കെമിക്കല്‍ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്

 ഫറോക്കിൽ വൻ തീപ്പിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു
avatar image

NDR News

23 Aug 2022 07:41 PM

കോഴിക്കോട്: ഫറോക്കില്‍ പെയിന്റ് കെമിക്കല്‍ ഗോഡൗണിൽ വൻ തീപ്പിടിത്തം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.

       ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം. അപകട കാരണം വ്യക്തമല്ല. ഗോഡൗണിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. ഗോഡൗണിന് മുന്നിൽ നിർത്തിയിട്ട ലോറിയിലേക്കും തീപടര്‍ന്നിട്ടുണ്ട്. തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടരുകയായിരുന്നു. പൊട്ടിത്തെറിയോടെ തീപ്പിടികുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

       പെരിന്തല്‍മണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് തീപ്പിടിത്തം ഉണ്ടായത്. നാലു മാസം മുമ്പാണ് ഇവിടെ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫാക്ടറി ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു.

NDR News
23 Aug 2022 07:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents