വയനാട് ഒളവത്തൂരിൽ കാറപകടം; നാലു വയസുകാരിക്ക് ദാരുണാന്ത്യം
അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്

വയനാട്: ഒളവത്തൂരിലുണ്ടായ കാറപകടത്തിൽ നാലു വയസുകാരി മരിച്ചു. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്തായിരുന്നു അപകടം.
അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ദേശീയ പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എൽകെജി വിദ്യാർത്ഥിനിയാണ് ഐറിൻ.