ഇന്നലെ ഉദ്ഘാടനം ചെയ്ത ഫറൂഖ് പുതിയ പാലത്തിൽ ബസ് കുടുങ്ങി അപകടം
ഇരുമ്പ് കമാനത്തിൽ കുടുങ്ങിയ ബസിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നു

ഫറൂഖ് :ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ഫറൂഖ് പുതിയ പാലത്തിൽ ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗം കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇരുമ്പ് കമാനത്തിൽ കുടുങ്ങിയ ബസിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നു. വലിയ വാഹനങ്ങൾ പാലത്തിൽ കയറുന്നത് തടയുന്നതിനായി ഉണ്ടാക്കിയ ഇരുമ്പ് കമാനത്തിൽ തട്ടിയാണ് മുകൾഭാഗം.
ഇന്നലെ വൈകിട്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നവീകരണം പൂർത്തിയാക്കിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ടൂറിസ്റ്റ് ബസിന്റെ ഉയരക്കൂടുതലാണ് അപകടത്തിനിട യാക്കിയതെന്ന് ദൃസാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ഗതാഗത തടസ്സം നീക്കം ചെയ്തു.