headerlogo
recents

കുറ്റ്യാടി സ്വദേശിയുൾപ്പടെ 3 പേർ കഞ്ചാവുമായി പിടിയിൽ

ഓണത്തോടനുബന്ധിച്ചുള്ള ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ വലയിലായത്‌

 കുറ്റ്യാടി സ്വദേശിയുൾപ്പടെ 3 പേർ കഞ്ചാവുമായി പിടിയിൽ
avatar image

NDR News

30 Aug 2022 05:56 AM

കോഴിക്കോട് :കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ  കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടി. ഓണത്തോട നുബന്ധിച്ചുള്ള ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ പൊലീസിന്റെ വലയിലായത്‌. കുറ്റ്യാടി   പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36), കാസർകോട്‌ പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33)  കണ്ണൂർ അമ്പായത്തോട് സ്വദേശി പാറച്ചാലിൽ വീട്ടിൽ അജിത് വർഗീസ് (22),എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. 

         അജിത് വർഗീസിനെതിരെ  വധശ്രമം, മയക്കുമരുന്ന് കടത്ത്‌, മോഷണം ഉൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ട്.   നാർക്കോട്ടിക് സെൽ അസി. കമീഷണർ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സും (ഡൻസാഫ്) ടൗൺ അസി.  കമീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ പ്രജീന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.  

       കഴിഞ്ഞ ദിവസം 300 ഗ്രാം എംഡിഎംഎയും എക്സ്റ്റസി ടാബ്‌ലറ്റുകളും 170 ഓളം എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. സംഘത്തിന്റെ വലയിൽ പെട്ട വിദ്യാർഥികളിൽ നിന്നുള്ള   വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ ദിവസങ്ങളായി  രഹസ്യമായി നീരീക്ഷിച്ചു വരികയായിരുന്നു.  

 

 

 

NDR News
30 Aug 2022 05:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents