headerlogo
recents

വാളയാര്‍ കേസിൽ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം

കേസിലെ ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്

 വാളയാര്‍ കേസിൽ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം
avatar image

NDR News

02 Sep 2022 03:00 PM

പാലക്കാട്: വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടെ ജാമ്യം. കേസിലെ ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതിക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

      സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലും കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ. ഇതോടെയാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

       കേസില്‍ നേരത്തെ സിബിഐ നൽകിയ കുറ്റപത്രം കോടതി തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആഗസ്റ്റ് 10ലെ ഉത്തരവില്‍ വീണ്ടും കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നായിരുന്നു വ്യക്തമാക്കിയത്. കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്.

NDR News
02 Sep 2022 03:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents