headerlogo
recents

ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു

വഴിയില്‍ കിടക്കുകയായിരുന്ന പുലി ഇയാളുടെ മേൽ ചാടി വീണ് കടിക്കുകയായിരുന്നു

 ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു
avatar image

NDR News

03 Sep 2022 11:48 AM

ഇടുക്കി: ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു. മാങ്കുളത്തെ ഗോപാലനാണ് തന്നെ ആക്രമിച്ച പുലിയെ കീഴ്പ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു. ഗോപാലനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

      രാവിലെ ഗോപാലന്‍ വീടിന് സമീപത്തെ പറമ്പിലേക്ക് പോവുന്നതിനിടെയാണ് പുലിയുടെ ആക്രമണത്തിനിരയായത്. വഴിയില്‍ കിടക്കുകയായിരുന്ന പുലി തന്റെ മേൽ ചാടി വീണ് കടിക്കുകയായിരുന്നെന്ന് ഗോപാലന്‍ പറഞ്ഞു. ഇതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഗോപാലൻ പുലിയെ വെട്ടുകയായിരുന്നു. വെട്ടുകൊണ്ട പുലി താഴെവീണതോടെ ബഹളം വെച്ച് ആളുകളെ വിളിച്ച് കൂട്ടുകയായിരുന്നു. 

      പുലിയുടെ ആക്രമണത്തില്‍ ഗോപാലന് കൈയിലും കാലിലും അടക്കം മുറിവുകളും പൊട്ടലുമുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷ ബാധയ്ക്കെതിരായ കുത്തിവെപ്പ് അടക്കം ചികിത്സകള്‍ നല്‍കിവരികയാണ്.

      കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു.

NDR News
03 Sep 2022 11:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents