ഓണം സ്പെഷ്യൽ ഡ്രൈവ്; 36 കുപ്പി വിദേശമദ്യം പിടികൂടി
പേരാമ്പ്ര എക്സൈസ് സർക്കിൾ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്

പേരാമ്പ്ര: അനധികൃതമായി കൈവശം വെച്ച 36 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടിച്ചെടുത്തത്.
കെ.എൽ 13 എസ് 29 17 ആൾട്ടോ കാറിൽ വിദേശമദ്യം കടത്തി കൊണ്ടുവന്നതിന് കണ്ണാടി പൊയിൽ കാപ്പിക്കുന്മേൽ സുധീഷ് എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ മേൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രിവന്റിവ് ഓഫിസർ പി. കെ. സബീറലി, സി.ഇ.ഓമാരായ ഇ. എം. ഷാജി, എം. പി. ഷബീർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.