മദ്യ ലഹരിയിൽ അപകടകരമായി വാഹനമോടിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ
പലയിടത്തായി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു

തിരുവനന്തപുരം: മദ്യ ലഹരിയിൽ വാഹനങ്ങളോടിച്ച് അപകടം സൃഷ്ടിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. ഇത്തവണ ആംബുലൻസ് ഡ്രൈവറാണ് മദ്യ ലഹരിയിൽ അപകടകരമായി ഡ്രൈവ് ചെയ്ത് ജനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചത്. വെഞ്ഞാറ മൂടിൽ മദ്യ ലഹരിയിൽ ഡ്രൈവർ ഓടിച്ച ആംബുലൻസ് നിരവധി വാഹനങ്ങളെ ഇടിച്ചു. അതിനു ശേഷം നിർത്താതെ പോയ ആംബുലൻസിന്റെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു
ഡ്രൈവർ മിഥുനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 11 മണിയോടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ആംബുലൻസ് സമന്വയാ നഗറിൽ വച്ച് കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയും നിർത്താതെ പോവുകയു മായിരുന്നു.തുടർന്ന് മറ്റു വാഹനങ്ങൾക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തു.
വാഹനാപകടം നേരിൽ കണ്ട പ്രദേശവാസികൾ ആംബുലൻസ് ഡ്രൈവറെ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടർന്ന് പിടികൂടുകയും വെഞ്ഞാറമൂട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.