headerlogo
recents

' ഓണോത്സവം’; ജില്ലാതല ഉദ്ഘാടനം ഇന്ന്. നടന്‍ ടോവിനോ തോമസ് വിശിഷ്ടാതിഥി

ജില്ലാതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകീട്ട് 7.30 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

 ' ഓണോത്സവം’; ജില്ലാതല ഉദ്ഘാടനം ഇന്ന്. നടന്‍ ടോവിനോ തോമസ് വിശിഷ്ടാതിഥി
avatar image

NDR news

09 Sep 2022 10:43 AM

   കോഴിക്കോട് :ജില്ലയില്‍ വരുന്ന മൂന്ന് ദിവസം ഉത്സവനാളുകള്‍. കോഴിക്കോടിന്റെ ഓണോത്സവ ത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയ റില്‍ വൈകീട്ട് 7.30 ന് പൊതുമരാ മത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ചലച്ചിത്ര താരം ടോവിനോ തോമസ് ചടങ്ങിൽ വിശിഷ്ടാതിഥിയായിരി ക്കും.

   മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലയിലെ എം.പിമാര്‍, എംഎല്‍എ മാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

  സെപ്റ്റംബര്‍ 11ന് സമാപന സമ്മേളനം മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 9,10,11 തിയതികളിലായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ ‘കോഴിക്കോടി ന്റെ ഓണോത്സവം’ എന്ന പേരില്‍ കലാകായികസംഗീതനാടകസാഹിത്യ പരിപാടികളും അരങ്ങേറും.

   ഇന്ന് പ്രധാന വേദിയായ കോഴി ക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകിട്ട് ആറ് മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേര്‍ന്നൊരുക്കുന്ന ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ ഷോയും രാത്രി എട്ട് മണിക്ക് സൗത്ത് ഇന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക്കിന്റെ മ്യൂസിക് നൈറ്റ് ഇവന്റും നടക്കും.

NDR news
09 Sep 2022 10:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.