headerlogo
recents

കേരള ടൂറിസത്തിന് നാല് ഗോൾഡ് അവാർഡുകൾ

ഐസിആര്‍ടി ഇന്‍ര്‍നാഷണലും മധ്യപ്രദേശ് സർക്കാരും ചേർന്നാണ് അവാർഡുകൾ നൽകിയത്

 കേരള ടൂറിസത്തിന് നാല് ഗോൾഡ് അവാർഡുകൾ
avatar image

NDR news

09 Sep 2022 06:05 PM

തിരുവനന്തപുരം: ഐസിആര്‍ടി ഇന്‍ര്‍നാഷണലിന്റെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും നാല് ഗോള്‍ഡ് അവാര്‍ഡുകള്‍ കേരളത്തിന്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഉത്തരവാദിത്ത ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. 

      മദ്ധ്യപ്രദേശ് സര്‍ക്കാരും ഐസിആര്‍ടിസി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് കേരള ടൂറിസം നാല് ഗോള്‍ഡ് അവാര്‍ഡുകള്‍ നേടിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായത്, ജല തെരുവുകള്‍ പദ്ധതി, ടൂറിസത്തില്‍ കൊണ്ടുവന്ന വൈവിധ്യം, കൊവിഡ് കാലത്ത് സുസ്ഥിരമായ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.

      ഉത്തരവാദിത്ത ടൂറിസം വിജയകരമാക്കിയവര്‍ക്ക് മന്ത്രി പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചു.

NDR news
09 Sep 2022 06:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents