headerlogo
recents

പാലപ്പിള്ളിയിൽ പേയിളകിയ പശുവിനെ വെടിവെച്ചു കൊന്നു

പേയിളകിയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷിച്ച് വരികയായിരുന്നു

 പാലപ്പിള്ളിയിൽ പേയിളകിയ പശുവിനെ വെടിവെച്ചു കൊന്നു
avatar image

NDR News

15 Sep 2022 06:27 PM

തൃശ്ശൂര്‍: പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു. പാലപ്പിള്ളി എച്ചിപാറയിലെ ചക്കുമ്മല്‍ കാദറിന്റെ പശുവിനാണ് പേയിളകിയത്. പേയിളകിയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷിച്ച് വരികയായിരുന്നു.

        കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനി നിവാസി പട്ടിയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു. തുടർന്ന് ഇവയെ പ്രത്യേകമായി നിരീക്ഷിച്ച് വരികയായിരുന്നു. 

        പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കാന്‍ ആരംഭിച്ചതോടെ പോലീസ്, വെറ്റിനറി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടി. തുടർന്ന് അധികൃതരുടെ സാന്നിധ്യത്തില്‍ വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണി പശുവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

NDR News
15 Sep 2022 06:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents