നെയ്യാറ്റിൻകരയിൽ എട്ടു വയസുകാരനെ ബിയർ കുടിപ്പിച്ച പിതൃ സഹോദരൻ അറസ്റ്റിൽ
തിരുവോണ ദിനത്തിൽ നടന്ന സംഭവത്തിൽ കേസെടുത്തത് ചൈൽഡ് ലൈൻ പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന്

തിരുവനന്തപുരം: എട്ടു വയസുകാരനെ ബിയർ കുടിപ്പിച്ച സംഭവത്തിൽ പിതൃ സഹോദരൻ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പൊതു സ്ഥലത്തുവച്ച് കുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു.
‘കുടിയെടാ, ആരു ചോദിക്കാന്‍’ എന്നു പറഞ്ഞാണ് കുട്ടിയെ ബിയർ കുടിപ്പിച്ചത്. തിരുവോണ ദിനത്തിലായിരുന്നു സംഭവം. കുട്ടി ബിയർ കുടിക്കുന്നതിന്റെ ദൃശ്യങ്ങളും മനു പകർത്തിയിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണു പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ അച്ഛന്റെ അനുജൻ മനുവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. നടന്ന കാര്യങ്ങൾ കുട്ടി പൊലീസിനോടു വിശദീകരിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തത്.