headerlogo
recents

കരിപ്പൂരിൽ സ്വർണ്ണ വേട്ട തുടർക്കഥയാവുന്നു; പിടികൂടിയത് ഒരു കിലോ സ്വർണ്ണം

മിശ്രിത രൂപത്തിലുള്ള 4 സ്വർണ്ണ ക്യാപ്‌സ്യൂളുകളാണ് പിടികൂടിയത്

 കരിപ്പൂരിൽ സ്വർണ്ണ വേട്ട തുടർക്കഥയാവുന്നു; പിടികൂടിയത് ഒരു കിലോ സ്വർണ്ണം
avatar image

NDR News

23 Sep 2022 09:22 AM

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. ജിദ്ദയില്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരെത്തിയ മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീറാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഒരു കിലോ സ്വർണ്ണമാണ് ഇയാളില്‍നിന്നും പിടിച്ചെടുത്തത്. 

       മിശ്രിത രൂപത്തിലുള്ള 4 സ്വര്‍ണ ക്യാപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്ത് ഇറങ്ങിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കരിപ്പൂരില്‍ തുടര്‍ച്ചയായി പൊലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്.

NDR News
23 Sep 2022 09:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents