headerlogo
recents

കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി; ഒക്ടോബർ 15ന് ആരംഭിക്കും

മന്ത്രി എ കെ ശശീന്ദ്രൻ കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലെ കേസുകൾ തീർപ്പാക്കി.

 കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി; ഒക്ടോബർ 15ന് ആരംഭിക്കും
avatar image

NDR News

23 Sep 2022 09:27 AM

 കോഴിക്കോട്: കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവൃത്തി ഒക്ടോബർ 15ന് ആരംഭിക്കാൻ തീരുമാനമായി. മന്ത്രി എ കെ ശശീന്ദ്രൻ. കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് ഹൈക്കോടതി യിലെ കേസുകൾ തീർപ്പാക്കി.

 ഹൈഡ്രോളിക് സർവേക്കും ശേഷം കോരപുഴയിലെ ചളിയും മണലും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കും. ജില്ലാ കളക്ടർ ഡോക്ടർ തേജ് ലോഹിത്ത് റെഡ്‌ഡി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്‌തീൻകോയ. കോർപറേഷൻ കൗണ്സിലർമാരായ മോഹൻദാസ്, മനോഹരൻ കോരാപ്പുഴ, സംരക്ഷണ സമിതി ഭാരവാഹി കളായ അനിൽ കുമാർ. ചന്ദ്രശേഖർ, ടി വി. ചന്ദ്രഹാസൻ, വിജയൻ. ഉമാനാഥ്, രതീഷ്, പുരുഷോത്തമൻ, ജലസേചന വകുപ്പ്. കോർപ്പറേഷൻ. ഹാർബർ ഹൈഡ്രോളിക് വകുപ്പ് പുതിയ കരാർ കമ്പനി പ്രധിനിധി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

    ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ പുതുതായി വരുന്ന ജല പാതക്കും കോരപ്പുഴ പ്രദേശത്തെ വെള്ളപ്പൊക്കത്തിനും ഇതോടെ പരിഹാരമാകും. റെയിൽവേ പാലം മുതൽ അഴിമുഖം വരെ ചെളിയും മണലും നീക്കം ചെയ്യും. 2017ൽ 3.75 കോടി രൂപക്ക്‌ ഭരണാനുമതി ലഭ്യ മായ പദ്ധതി ടെൻഡർ ചെയ്തു.

NDR News
23 Sep 2022 09:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents