കെ. ആർ. അരവിന്ദാക്ഷൻ അനുസ്മരണ ദിനം ആചരിച്ചു
സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം രാജൻ നടുകണ്ടി യോഗം ഉദ്ഘാടനം ചെയ്തു

ഫറോക്ക്: സി.എം.പി പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കെ. ആർ. അരവിന്ദാക്ഷൻ്റെ അഞ്ചാം ചരമദിനത്തോട് അനുബന്ധിച്ച് സി.എം.പി ഫറോക്ക് ഏരിയ കമ്മിറ്റി അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി. അനുസ്മരണ യോഗം സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം രാജൻ നടുകണ്ടി ഉദ്ഘാടനം ചെയ്തു.
ഫറോക്ക് ചുങ്കം അങ്ങാടിയിൽ ദാന ബേക്കറി മുതൽ കെ.എച്ച്.കെ കോപ്ലക്സ് വരെ ഉള്ള ഭാഗത്ത് കാൽനടക്കാർക്ക് ഒരുക്കിയിട്ടുള്ള ഫുഡ്പാത്ത് കയ്യേറി കച്ചവടം നടത്തുന്ന കടകൾക്കെതിരെ ബന്ധപ്പെട്ട അധികൃതർ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ സി.എം.പി അതി ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ഏരിയ സെക്രട്ടറി കൊമ്മടത്ത് രഞ്ജു അധ്യക്ഷനായി. സുരേഷ് കടമ്പൻ സ്വാഗതം പറഞ്ഞു. എച്ച്.എം.എസ് ഫറോക്ക് ഏരിയ പ്രസിഡൻ്റ് അബ്ദുൾ നിസാർ ഫറൂഖ് കോളേജ്, കെ.എം.എഫ് പ്രസിഡൻ്റ് ശൈലജ പി, ശിവദാസ് ബേപ്പൂർ, കമൽ തുളശ്ശേരി എന്നിവർ സംസാരിച്ചു.