സ്ത്രീകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവാദ പരാമർശം
"പെണ്ണുങ്ങൾ കാണിച്ച് നടന്നിട്ടല്ലേ, ആണുങ്ങൾ പിന്നാലെ വരുന്നത് "
കോഴിക്കോട് :'എല്ലാം കാണിച്ച് നടന്നിട്ട് പിടിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ യോജിപ്പില്ല': കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടി സാനിയ ഇയ്യപ്പനോടും സഹതാരമായ മറ്റൊരു നടിയോടും ആൾക്കൂട്ടത്തിനിടയിൽ വെച്ച് രണ്ട് പേർ മോശമായി പെരുമാറിയതിനെ ക്കുറിച്ച് ഒരു യുവാവിന്റെ പ്രതികരണമാണിത്.
സംഭവത്തെ കുറിച്ച് അപഹാസ്യമായ രീതിയിലാണ് ആറാട്ട് സന്തോഷ് വർക്കി എന്ന ഇയാളുടെ പ്രതികരണം. എല്ലാം കാണിച്ച് നടന്നിട്ട് നോക്കാൻ പാടില്ല, പിടിക്കാൻ പാടില്ല എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാ കില്ലെന്ന് ഒരു യൂട്യൂബ് ചാനലിനോട് സന്തോഷ് വർക്കി പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശന മാണുയർന്ന് കൊണ്ടിരിക്കുന്നത്.
'മിക്ക നടിമാരും ശരീരം കാണിച്ച് തന്നെയാണ് വസ്ത്രം ധരിക്കുന്നത്. പെണ്ണുങ്ങൾ സ്ലീവ് ലെസ്സ് ഇട്ട് നടക്കുന്നത് കാണുമ്പോൾ ആണുങ്ങൾക്ക് ഇളക്കം വരും. 90 ശതമാനം ആണുങ്ങളും ഇങ്ങിനെ തന്നെ.അവരെ കയറി പിടിക്കണം എന്നു തോന്നും. എല്ലാം കാണിച്ച ശേഷം നോക്കാൻ പാടില്ല, പിടിക്കാൻ പാടില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല, ഇങ്ങിനെ പോകുന്നു വർക്കിയുടെ ന്യായവാദം.സാനിയ ഇയ്യപ്പന്റെ ഇഷ്യു ഞാൻ കണ്ടു. സ്ത്രീകൾ പറയും അവർക്ക് ഏതൊരു ഡ്രസ്സ് ഇടാനും സ്വാതന്ത്ര്യം വേണം എന്ന്. സാനിയ ഇയ്യപ്പൻ ഒക്കെ എല്ലാം കാണിച്ചു നടക്കുന്ന നടിയാണ്. ഏതായാലും വർക്കിയുടെ അഭിപ്രായത്തിന്റെ ചുവട് പിടിച്ച് സോഷ്യൽ മീഡിയയിലിപ്പോൾ വിവാദം കൊഴുക്കുകയാണ്.

