ശാപമോക്ഷം കാത്ത് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ
ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ബാലാരിഷ്ഠതകൾ തീരുന്നില്ല
കൊയിലാണ്ടി: ഒരു നൂറ്റാണ്ട് പഴക്കമുള്ള കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിന് കാതോർക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ഈ സ്റ്റേഷൻ സ്റ്റേഷൻ ഉപയോഗിക്കുന്നുണ്ട്.
മംഗളൂരു -കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ -എറണാകുളം ഇൻർസിറ്റി എക്സ്പ്രസ് എന്നിവക്ക് കൊയിലാണ്ടിയിൽ സ്റ്റോപ് വേണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഉച്ചക്ക് മംഗളൂരു -കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ പോയാൽ വൈകീട്ട് 4. 40നുള്ള മംഗളൂരു -ചെന്നൈ മെയിൽ മാത്രമാണ് സ്റ്റേഷനിൽ നിർത്തുന്നത്.
ഇടക്കുള്ള നാലേ മുക്കാൽ മണിക്കൂർ ഷൊർണൂർ ഭാഗത്തേക്കുള്ള ഒരു ട്രെയിൻപോലും ഇവിടെ നിർത്തുന്നില്ല. കണ്ണൂർ -എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു -കോയമ്ബത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവ ഈ സമയത്ത് ഇതുവഴി പോകുന്നുണ്ട്.1904ലാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്.

