ഓപ്പറേഷൻ ഫോക്കസ് 3 പരിശോധന ഇന്നും തുടരും
ടൂറിസ്റ്റ് ബസ്സുകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനായാണ് പരിശോധന

കോഴിക്കോട്: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ ഫോക്കസ് 3 പരിശോധന ഇന്നും തുടരും. സ്‌പെഷ്യല്‍ ഡ്രൈവ് ഈ മാസം 16 വരെയാണ് തുടരുക.
മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയിൽ ഇന്നലെ മാത്രം 1279 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്‌നസ്സും റദ്ദാക്കി. 9 ഡ്രൈവർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തു. ആദ്യ ദിവസം മാത്രം 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ഇവരിൽ ചുമത്തി.
അമിതവേഗത, ഫ്‌ലാഷ് ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍, അമിത ശബ്ദ സംവിധാനം, അനധികൃത രൂപമാറ്റം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. പരിശോധന കൂടുതൽ കർശനമാക്കാനാണ് നീക്കം.