headerlogo
recents

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമനിര്‍മാണം ഉടന്‍ ; മുഖ്യമന്ത്രി

എതിർക്കുന്നത് മതത്തെയല്ല അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമനിര്‍മാണം ഉടന്‍ ; മുഖ്യമന്ത്രി
avatar image

NDR news

17 Oct 2022 07:17 PM

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമനിര്‍മാണം ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിർക്കുന്നത് മതത്തെയല്ല
അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. 

           അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ജാതിവാല് പേരിനോട് ചേർക്കുന്ന രീതി വീണ്ടും ചിലര്‍ തുടരുന്നു. അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരികയാണ് ഇവര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  നമ്മടെ ഇടയിലും ചില വികൃത മനസുകള്‍ ജീവിക്കുന്നു. അവര്‍ക്ക് താങ്ങും തണലുമായി അന്ധവിശ്വാസവും അനാചാരവും നില കൊള്ളുന്നു.  ഇത്തരം ചിന്തകള്‍ എത്രമാത്രം വളരുന്നു എന്നതിന്റെ സൂചനയാണ് അടുത്ത കാലത്ത് കേട്ട ചില കാര്യങ്ങള്‍ എന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

        ഇത്തരം അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. എന്നാല്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ മാത്രമല്ല ആവശ്യമെന്നും ജനങ്ങളുടെ ജാഗ്രതയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Tags:
  • cm
NDR news
17 Oct 2022 07:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents