മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍
ഇയാളെ കീഴടക്കാന്‍ പോലീസ് രണ്ടുവട്ടം വെടിവച്ചു.

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്.
മകന്‍ ഷൈനെ പോലീസ് കസ്റ്റഡിയിലെടുത്തു.ദമ്പതികള്‍ക്ക് കുത്തേറ്റ വിവരമറിഞ്ഞ് പോലീസെ ത്തിയപ്പോള്‍ ഷൈന്‍ ഭീകരാന്തരീ ക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.
ഇയാളെ കീഴടക്കാന്‍ പൊലീസ് രണ്ടുവട്ടം വെടിവച്ചു. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് വെളിപ്പെടുത്തി.