headerlogo
recents

കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന് ഇന്നറിയാം

രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും.

 കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന് ഇന്നറിയാം
avatar image

NDR News

19 Oct 2022 07:32 AM

 ന്യൂ ഡൽഹി :കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണി യോടെ സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. തുടര്‍ന്ന് നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും.

 ഉച്ചക്ക് ശേഷമാണ് ഫല പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടു ത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു. എല്ലാ സംസ്ഥാന ങ്ങളിലും 90 ശതമാനത്തിലധികം പോളിംഗുണ്ട്. കേരളത്തില്‍ 95.76% ആണു പോളിംഗ്.

 

   പ്രമുഖ ദേശീയനേതാക്കളെല്ലാം ഖാര്‍ഗെയെ പിന്തുണയ്ക്കുമ്പോള്‍ സാധാരണപ്രവര്‍ത്തകരും യുവ നേതാക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസമായിരുന്നു പ്രചാരണത്തിലുടനീളം തരൂര്‍ പ്രകടിപ്പിച്ചത്.അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രസിഡന്റാകും. ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച്, പരമാവധി വോട്ട് പിടിക്കാനാകു മെന്ന പ്രതീക്ഷയിലാണു ശശി തരൂര്‍.

NDR News
19 Oct 2022 07:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents