headerlogo
recents

അമിത വേഗം ചോദ്യം ചെയ്തതിന് ബസ് നിർത്തിയിട്ട് തൊഴിലാളികൾ

അസമയത്ത് പെരുവഴിയിലായത് സ്ത്രീകളടക്കമുള്ള യാത്രക്കാർ

 അമിത വേഗം ചോദ്യം ചെയ്തതിന് ബസ് നിർത്തിയിട്ട് തൊഴിലാളികൾ
avatar image

NDR News

19 Oct 2022 07:14 AM

ഉള്ള്യേരി: കോഴിക്കോട് -കുറ്റ്യാടി റൂട്ടിലോടു ന്ന സ്വകാര്യ ബസിന്റെ അമിത വേഗം ചോദ്യം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം. ജനങ്ങൾ സംഘം ചേർന്ന് മർദിച്ചെന്ന് ആരോപിച്ച് യാത്രക്കാരെ ബസ് ജീവനക്കാർ പെരുവഴിയിലിറക്കി. ഇന്നലെ(ചൊവ്വാഴ്ച)രാത്രി ഏഴു മണിയോടെ തെരുവത്തു കടവിനു സമീപം പുളിക്കൂൽ താഴെ ഭാഗത്താണ് സംഭവം. 

       തിങ്കളാഴ്ച പകൽ അപകടകരമാം വിധം ഓടിച്ച 'പുലരി' ബസിനു മുന്നിൽ നിന്ന് പ്രദേശത്തുകാരായ ദമ്പതികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇതേത്തുടർന്നാണ് ഇന്നലെ നാട്ടുകാർ പ്രതിഷേധമുയർത്തിയത്. ബസ് തടഞ്ഞ് വിവരങ്ങൾ പറയുന്നതിനിടെ ജീവനക്കാർ പ്രകോപിതരാവുകയും പ്രശ്നമുണ്ടാക്കുകയും ആയിരുന്നുവെന്നും ജീവനക്കാരെ മർദിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

       അതേസമയം, ബസ് തടഞ്ഞു നിർത്തി ആക്രമിക്കുക യായിരുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. ബസ് ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. നാട്ടുകാരും അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ബസിൽ സ്ത്രീകളും വിദ്യാർഥികളും അടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവർ ഏറെ നേരം പെരുവഴിയിലായി. പിന്നാലെ വന്ന ബസുകളിലാണ് ഇവർ യാത്ര തുടർന്നത്. സംഭവം നടന്ന പുളിക്കൂൽ താഴെ ഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുമ്പ് അപകടങ്ങൾ ഉണ്ടാവുകയും രണ്ടുപേർ മരിക്കുകയും ചെയ്തിയിരുന്നു. 

NDR News
19 Oct 2022 07:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents