കോഴിക്കോട്ട് എം.ഡി.എം.എയും കഞ്ചാവും 135 ലിറ്റർ മദ്യവും പിടികൂടി
എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി എംഡിഎംഎ മയക്കു മരുന്നും കഞ്ചാവും അനധികൃതമായി കടത്തിയ മദ്യവും പിടികൂടി. ഇത് സംബന്ധിച്ച് മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും മദ്യവും പിടികൂടിയത്.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് നടത്തിയ പരിശോധന യിലാണ് ബീച്ച് ഭാഗത്ത് വെച്ച് 0. 460 ഗ്രാം എം. ഡി. എം. എ യും 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കിൽ കസബ അംശം വെള്ളയിൽ ദേശത്ത് തൊടിയിൽ വീട്ടിൽ ഹാഷിം (45 ), കോഴിക്കോട് താലൂക്കിൽ കസബ അംശം പുതിയ കടവ് ദേശത്ത് സുനേറബിയ മൻസിൽ സുബൈർ (54) എന്നിവരെ പിടികൂടിയത്.

