തിയേറ്ററിന് സമീപം നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി
ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ ബുള്ളറ്റ് ഒളിപ്പിച്ച സ്ഥലം പ്രതി പോലീസിനോട് വെളിപ്പെടുത്തി
താമരശ്ശേരി: സിനിമ തിയേറ്ററിന് സമീപം നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.നിരവധി മോഷണക്കേസുകളിൽ പ്രതിയായ എ ഫക്രുദ്ദീൻ തങ്ങളെയാണ് ടൗൺ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ വിശ്വരാജന്റെ നേതൃത്വ ത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സിറ്റി പോലീസ് ക്രൈം സ്കോഡും ടൗൺ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് ഇയാളെ വലയിലാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് 1 8 ന് കോഴിക്കോട്ടെ അപ്സര തിയേറ്റേറിലെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് അർദ്ധരാത്രിയോടെയാണ് മോഷണം പോയത്.
കോഴിക്കോട് നിന്നും മോഷ്ടിച്ച ബുള്ളറ്റ് കൊടിയത്തൂരിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച ശേഷം പ്രതി വയനാട്ടിലേക്ക് കടന്നു കളയുക യായിരുന്നു. ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ ബുള്ളറ്റ് ഒളിപ്പിച്ച സ്ഥലം പ്രതി പോലീസിന് കാണിച്ചു കൊടുത്തു. സിറ്റി ക്രൈംസ് കോഡ് അംഗങ്ങളായ എം ശാലു, സി കെ സുജിത്ത്, ടൗൺ പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഈ ബാബു തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

