10 വയസ്സുകാരിയെ പീഡിപ്പിച്ച നന്തി സ്വദേശിക്ക് ആറുവർഷം കഠിന തടവ്
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്
കൊയിലാണ്ടി: പത്ത് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും മൂന്നുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ചുമത്തി. നന്തി കടലൂർ സ്വദേശി മഠത്തിൽ ബഷീറിനെയാണ് (61) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷിച്ചത്.
2019ൽ ആണ് കേസിനാസ്പദമായ സംഭവം. പ്രതി നടത്തുന്ന കടയിൽ സാധനം വാങ്ങാൻ ചെന്ന ബാലികയെ കടയുടെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വിവരം അമ്മയോട് പറയുകയും വീട്ടുകാർ പരാതി കൊടുക്കുകയുമായിരുന്നു.
കൊയിലാണ്ടി എസ്‌ഐ കെ കെ രാജേഷ്‌കുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.

