അത്തോളിയില്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കുടുംബ സംഗമം
സംഗമം ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു
അത്തോളി: അത്തോളി എക്‌സ് സര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ സൊസൈറ്റി നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ലക്‌സ്‌മോര്‍ ഓഡിറ്റോറിയം സുബേദാര്‍ ശ്രീജിത്ത് നഗറില്‍ സംഘടിപ്പിച്ച സംഗമം ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി. ഭാസ്‌ക്കരന്‍ നായര്‍ അധ്യക്ഷനായി.
വീരമൃത്യു വരിച്ച സൈനികന്‍ സുബേദാര്‍ ശ്രീജിത്തിന്റെ ഭാര്യ ഷെജിന ശ്രീജിത്ത്, വിമുക്ത ഭടന്മാരായ ഓണറി ക്യാപ്റ്റല്‍ ചെട്ട്യേരി മാധവന്‍ നായര്‍, ഹവില്‍ദാര്‍ അരീകോറോത്ത് രാഘവന്‍ നായര്‍, ഹവില്‍ദാര്‍ ബാലന്‍ കരിങ്ങാളി, ഹോണററി സുബേദാര്‍ ഇയ്യാങ്കണ്ടി കുഞ്ഞികൃഷ്ണന്‍, വി.രാഘവന്‍, രവീന്ദ്രന്‍ കോറോത്ത്, കെ. രജീഷ്, സൈനികന്‍ വജിത്ത് മീത്തലെ മാണിക്കോത്ത് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ആദരിച്ചു. ഹോണററി ക്യാപ്റ്റന്‍ മാധവന്‍ നായര്‍ ഉപഹാരം വിതരണം നടത്തി.
കോഴിക്കോട് സിറ്റി ഉപജില്ല എ. ഇ. ഒ., എം. ജയകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒളളൂര്‍, സെക്രട്ടറി ടി. വി ജയരാജ്, രജീഷ് , പ്രോഗ്രാം കണ്‍വീനര്‍ അനില്‍ കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

