വാട്ട്സപ്പ് നിശ്ചലമായത് മണിക്കൂറുകൾ ; നീണ്ട ആശങ്കയിൽ ഉപഭോക്താക്കൾ
സേവനം പുനസ്ഥാപിച്ച് വാട്ട്സപ്പ്.
മണിക്കൂറുകൾക്ക് ശേഷം വാട്ട്സപ്പ് സേവനംപുനസ്ഥാപിച്ചതോടെ ഉപഭോക്താക്കൾ ആശ്വാസത്തിൽ.
കഴിഞ്ഞ കുറച്ച് മണിക്കൂറുകൾ വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായി. ഏകദേശം 2 മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂർണമായി നിലക്കുകയായിരുന്നു
ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകൾ പോവാതെയായി,
വാട്ട്സപ്പിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചർച്ചകളാണ് നടന്നത്.
ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ വാട്ട്സപ്പ് പ്രവർത്തനം നിലച്ചതായാണ് വിവരം. എന്തായാലും സേവനം ലഭ്യമായതിന്റെ ആശ്വാസത്തിലാണ് ഉപഭോക്താക്കൾ .

