താമരശേരിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വ്യാപാരി തിരിച്ചെത്തി
തട്ടിക്കൊണ്ടുപോയ സംഘംതന്നെ കൊല്ലത്ത് ഉപേക്ഷിക്കുകയായിരുന്നു
                        കോഴിക്കോട്: താമരശ്ശേരിയിൽ അക്രമികൾ കാറിൽ തട്ടിക്കൊണ്ടു പോകപ്പെട്ട പ്രവാസി വ്യാപാരി അഷ്റഫ് തിരികെ എത്തി. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കൊല്ലത്ത് ഉപേക്ഷിച്ചതായും തുടർന്ന് ബസ് കയറി തിരികെയെത്തുകയുമായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു.തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തിന് ശേഷമാണ് അഷ്റഫ് തിരിച്ചെത്തുന്നത്.
ഇന്നലെ രാവിലെ അഷ്റഫിനെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നു. മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാനായില്ല. ഇന്നലെ രാത്രിയോടെയാണ് താമരശ്ശേരിയിലെ വീട്ടിലെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിത മാക്കുന്നതിനിടെയാണ് അഷ്റഫ് തിരികെ എത്തിയത്.

