headerlogo
recents

മരുന്ന് കുത്തിവച്ചതിന് പിന്നാലെ യുവതിയുടെ മരണം; പിഴവ് സംഭവിച്ചുവെന്ന് കണ്ടെത്തല്‍

പാര്‍ശ്വഫല പരിശോധന നടത്താതെയായിരുന്നു രണ്ടാം ഡോസ് കുത്തി വയ്പ് എടുത്തതെന്ന് കണ്ടെത്തി.

 മരുന്ന് കുത്തിവച്ചതിന് പിന്നാലെ യുവതിയുടെ മരണം;  പിഴവ് സംഭവിച്ചുവെന്ന് കണ്ടെത്തല്‍
avatar image

NDR News

02 Nov 2022 09:04 AM

  കോഴിക്കോട് :മരുന്ന് കുത്തിവച്ച യുടന്‍ യുവതി കുഴഞ്ഞുവീണു മരിച്ചതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സംഭവിച്ചത് ഗുരുതര പിഴവെന്ന് പോലീസ് റിപ്പോര്‍ട്ട്. പാര്‍ശ്വഫല പരിശോധന നടത്താതെയായിരുന്നു രണ്ടാം ഡോസ് കുത്തിവയ്പ് എടുത്ത തെന്ന് കണ്ടെത്തി.

   ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടും. പോലീസിന്റെ ശുപാര്‍ശ രണ്ടു ദിവസത്തിനകം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറും.പനി ബാധി ച്ചെത്തിയ കൂടരഞ്ഞി സ്വദേശി സിന്ധുവിനെ ഒക്ടോബര്‍ 27ന് രാവിലെയാണ് കുത്തിവയ്‌പ്പെടു ത്തത്. തൊട്ടുപിന്നാലെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. കുത്തി വയ്‌പ്പെടുത്തതില്‍ ഗുരുതര വീഴ്ച്ച യാണ് ഉണ്ടായത്. പാര്‍ശ്വഫല പരിശോധന നടത്തിയില്ല എന്ന താണ് ഇതില്‍ പ്രധാനം. നഴ്‌സിങ് പരിശീലനത്തിന് വന്ന വിദ്യാര്‍ഥി യാണ് കുത്തിവെപ്പെടുത്തത്.ഇതിന് പുറമേ അസ്വസ്ഥതയുണ്ടെന്ന് അറിയിച്ചപ്പോള്‍ ഹെഡ് നഴ്‌സ് വിഷയം ഗൗരവമായെടുത്തില്ല എന്നും ആരോപിക്കപ്പെടുന്നു ണ്ട്.അതൊക്കെയുണ്ടാകുമെന്നായിരുന്നു ഹെഡ് നഴ്‌സിന്റെ മറുപടി. എന്തെങ്കിലും റിയാക്ഷന്‍ ഉണ്ടാ യാല്‍ ഉടന്‍ നല്‍കേണ്ട മറുമരുന്ന് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നില്ല. സംഭവം നടന്ന് 20 മിനിറ്റിനു ശേഷ മാണ് ഡോക്ടര്‍ എത്തി പരിശോധന നടത്തിയത്.

  ആദ്യഡോസില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലെങ്കില്‍ പോലും രണ്ടാം ഡോസിലും മൂന്നാം ഡോസിലും അപകട സാധ്യതയുള്ള മരുന്നാണ് ബെന്‍സൈന്‍ പെന്‍സിലിന്‍ എന്ന മരുന്ന്. ഡെങ്കിപനി ഉണ്ടാകുന്ന അവസ്ഥയിലാണ് സാധാരണ ഈ മരുന്ന് ഉപയോഗിക്കാറ്.എന്നാല്‍ സിന്ധുവിന് ഡെങ്കിപനി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടും ഇതേ മരുന്ന് നല്‍കി എന്നാണ് പറയപ്പെടുന്നത്.

NDR News
02 Nov 2022 09:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents