സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കണം:സീനിയർ സിറ്റിസൺസ് ഫോറം
മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണം
പേരാമ്പ്ര:സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപ ആക്കണമെന്നും, മുതിർന്ന പൗരന്മാർക്ക് റെയിൽവേ അനുവദിച്ച യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം എരവട്ടൂർ യൂണിറ്റ് വനിതാ വേദിആവശ്യപ്പെട്ടു. കേരള സീനിയർ സിറ്റിസൺസ് ഫോറം എരവട്ടൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വനിതാ വേദിയുടെ യോഗമാണ് ആവശ്യം ഉന്നയിച്ചത്. കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം കെ.വി.വിജയ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി.
ജി.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. കെ.എം. ശ്രീധരൻ, ദാക്ഷായണി അമ്മ, കെ.പി.ഗീത, ലതിക ,സാവിത്രി, സി .എം. ജാനകി ,പുഷ്പവല്ലി , കെ .രാജൻ എന്നിവർ സംസാരിച്ചു .ഭാരവാഹികളായി സി.എം. ജാനകി (പ്രസിഡണ്ട് ) പുഷ്പവല്ലി (സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.

