കീഴരിയൂർ മീറോട് മലയിൽ നിന്ന് 225 ലിറ്റർ വാഷ് പിടികൂടി
ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടില്ല

കീഴരിയൂർ: മേലടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കീഴരിയൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കീഴരിയൂർ മീറോട് മലയിൽ കളരിഭാഗത്ത് നിന്ന് 225 ലിറ്റർ വാഷ് പിടികൂടി. ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ. അജയകുമാർ അറിയിച്ചു.
ഐ. ബി. പ്രിവന്റീവ് ഓഫീസർ വി. പ്രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. എം. ഉനൈസ്, സി. എം. വിചിത്രൻ, എ. കെ. രതീഷ്, ഡ്രൈവർ മുബഷിർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.