കൊയിലാണ്ടിയിൽ ചെങ്കല്ലുമായിപ്പോയ ലോറിയുടെ ടയറിന് തീപിടിച്ചു
കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി തീ അണച്ചു

കൊയിലാണ്ടി: കയറ്റിയ ലോറിയുടെ ടയറിനു തീപിടിച്ചു. കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപം ചെങ്കല്ല് കയറ്റി കണ്ണൂരിൽ നിന്നും ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന മിനി ലോറിയുടെ ടയറിനാണ് തീപിടിച്ചത്. തീപിടിത്തം നടന്നതിനാൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഏത്തുകയും വെള്ളമുപയോഗിച്ച് അണക്കുകയും ചെയ്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത് കുമാർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്,ജിനീഷ് കുമാർ,ഷിജു ടി പി,അനൂപ്, സനിൽരാജ്, നിതിൻരാജ്,ഷാജു ഹോംഗാർഡ് ബാലൻ ടിപി എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.