headerlogo
recents

മൂന്നാറിൽ ട്രാവലറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; മൂന്നാർ - വട്ടവട റോഡിൽ ഗതാഗത നിയന്ത്രണം

അപകടത്തിൽ പെട്ടത് വടകര സ്വദേശികൾ സഞ്ചരിച്ച വാഹനം

 മൂന്നാറിൽ ട്രാവലറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; മൂന്നാർ - വട്ടവട റോഡിൽ ഗതാഗത നിയന്ത്രണം
avatar image

NDR News

12 Nov 2022 06:18 PM

മൂന്നാർ: മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ ട്രാവലറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വടകര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ട്രാവലറിൽ ഉണ്ടായിരുന്ന ഒരാളെ കാണാതായി.

       മൂന്നാർ - വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ വീണുകിടക്കുന്നതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 

       വഴിയരികിൽ നിർത്തിയിട്ട വാഹനമാണ് അപകടത്തിൽ പെട്ടതെന്നാ ആണ് നിഗമനം. വാഹനം റോഡിനു താഴേക്ക് പതിച്ചുവെന്നാണ് കരുതുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഡ്രൈവർ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നെന്ന സംശയം പ്രദേശവാസികൾ ഉന്നയിച്ചതോടെ പൊലീസും ഫയർ ഫോഴ്സു‌മുൾപ്പെടെ രക്ഷാ പ്രവർത്തകർ പ്രദേശത്ത് എത്തിയിട്ടുണ്ട്.

NDR News
12 Nov 2022 06:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents