ഫറോക്ക് പാലത്തിൽ വേഗപ്പൂട്ടായി ഹമ്പുകൾ സ്ഥാപിച്ചു
കൂറ്റൻ വാഹനങ്ങൾ ഇടിച്ച് പാലത്തിന് തകരാറു സംഭവിക്കുന്നത് തുടർക്കഥയായി

ഫറോക്ക് :തൊണ്ണൂറു ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ഫറോക്ക് പഴയ പാലത്തിൽ അപകടങ്ങൾക്ക് തടയിടാൻ ഫറോക്ക് പഴയ പാലത്തിനു സമീപം ഹമ്പുകൾ സ്ഥാപിച്ചു.പാലത്തിന്റെ ഇരു പ്രവേശനകവാടങ്ങളിലും വാഹനങ്ങൾ വേഗം കുറച്ച് മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് പോകുന്നതിനാണ് സംവിധാനങ്ങൾ ഒരുക്കിയത്.
ചെറുവണ്ണൂർ കവാടത്തിൽ സിനിമ തിയറ്ററിനു മുമ്പിലും ഫറോക്ക് കരയിൽ പാലത്തിന് 30 മീറ്റർ അകലെയുമായി റോഡിൽ ഹമ്പ് സ്ഥാപിച്ചു. ബോർഡുകളും വച്ചിട്ടുണ്ട്. ഉയരം കൂടിയ കൂറ്റൻ വാഹനങ്ങളിടിച്ച് പാലത്തിന് കേടുപാട് സംഭവിക്കൽ തുടർക്കഥയായതോടെയാണ് പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.