headerlogo
recents

പ്രമേഹ ദിനത്തിൽ ഉള്ളിയേരിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ക്യാമ്പ് നടത്തിയത് ഉള്ളിയേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ

 പ്രമേഹ ദിനത്തിൽ ഉള്ളിയേരിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

15 Nov 2022 08:54 AM

ഉള്ളിയേരി: നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഉള്ളിയേരി ഗ്രാമപഞ്ചായത്തും സാമൂഹികരോഗ്യ കേന്ദ്രം ഉള്ളിയേരിയും, ശ്രീ ആഞ്ജനേയ കോളേജ് ഓഫ്‌ നഴ്സിങ്ങും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

        സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ചന്ദ്രിക പൂമഠത്തിലിന്റെ അധ്യക്ഷതയിൽ ബഹു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. സി അജിത ഉദ്ഘാടനം ചെയ്‌തു. 

            സാമൂഹികരോഗ്യ കേന്ദ്രം ഉള്ളിയേരി മെഡിക്കൽ ഓഫീസർ ഡോ. സിന്ധു കെപി, മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ജോസഫ് , ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുരളീധരൻ ടി. കെ. എന്നിവർ സംസാരിച്ചു.

NDR News
15 Nov 2022 08:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents