headerlogo
recents

കോഴിക്കോട് മെഡിക്കൽ കോളജിൽ ഇനി മുതൽ ഖാദി കോട്ട്

ജീവനക്കാരും ഇനി മുതൽ ഖാദി വസ്ത്രങ്ങളണിയും

 കോഴിക്കോട് മെഡിക്കൽ കോളജിൽ ഇനി മുതൽ ഖാദി കോട്ട്
avatar image

NDR News

19 Nov 2022 06:39 AM

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ഇനി മുതൽ ഖാദി കോട്ട്. ഖാദി വ്യവസായത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയിലാണ് ക്യാമ്പസിൽ ഖാദി കോട്ടുകൾ എത്തുന്നത്. ഇവർക്കുപുറമെ ജീവനക്കാരും ഖാദി വസ്ത്രങ്ങളണിയും. കോട്ടുകൾ ഉൾപ്പെടെ ഖാദി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനായി മെഡിക്കൽ കോളേജിൽ കൗണ്ടർ തുറന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി വി ഗോപിയെ ഖാദിയുടെ വെള്ളകോട്ട് അണിയിച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ  ഉദ്ഘാടനംചെയ്തു.

       ഖാദി ബോർഡ് അംഗം എസ് ശിവരാമൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ എൻ  നീലകണ്ഠൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, എൻജിഒ അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി കെ പി അനീഷ്, കെ കൗശിക്, ഡോ. ടി  ഗോപകുമാർ, നഴ്സിങ്‌ ഓഫീസർ കെ പി സുമതി, ഖാദി ബോർഡ് ഡയറക്ടർ ഷാജി ജേക്കബ് എന്നിവർ സംസാരിച്ചു. സാജൻ തൊടുക സ്വാഗതവും കെ ഷിബി നന്ദിയും പറഞ്ഞു.

 

 

 

NDR News
19 Nov 2022 06:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents