headerlogo
recents

മുരാട് പാലത്തിൽ ഇന്ന് വൈകിട്ട് 6 മണി വരെ യാത്ര ചെയ്യാം

നിർമ്മാണ ജോലിക്കാരുടെ അസൗകര്യവും ബദൽ പാതയിലെ ഗതാഗത സ്തംഭനവും, കാരണം

 മുരാട് പാലത്തിൽ ഇന്ന് വൈകിട്ട് 6 മണി വരെ യാത്ര ചെയ്യാം
avatar image

NDR News

20 Nov 2022 09:10 AM

പയ്യോളി: മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട മൂരാട് പാലം നവീകരണ പ്രവർത്തനത്തിനായി അടച്ചിട്ടതിനാൽ തടസ്സപ്പെട്ട സഞ്ചാരത്തിന് ഇന്ന് നേരിയ പരിഹാരം. കഴിഞ്ഞ ദിവസത്തേതിന് സമാനമായി പാലം ഇന്ന് ഞായറാഴ്ച)രാവിലെ 8 മുതൽ വൈകീട്ട് ആറ് മണി വരെ തുറന്നിടും. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് മുരാട് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ബദൽ പാതയിലെ ഗതാഗത സ്തംഭനവും പാലം നിർമാണ കമ്പനിയിലെ ജോലിക്കാരുടെ അസൗകര്യവുമാണ് മൂരാട് പാലം ആറു മണി വരെ തുറന്നിടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 

       മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട പാലം ആയ ഇതിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ ആണ് സഞ്ചരിച്ചിരുന്നത്. റോഡ് പ്രവർത്തി ആരംഭിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക റോഡുകളെയാണ് ചരക്ക് വാഹനങ്ങൾ അടക്കം ആശ്രയിക്കുന്നത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മൂരാട് പാലം 18 മുതൽ 25 വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി അടച്ചിട്ടതായിരുന്നു. സമയക്രമമനുസരിച്ച് 11 മണിക്കാണ് അടക്കേണ്ടിയിരുന്നത്. ഇതാണ് ആറു മണിയിലേക്ക് മാറ്റിയത്.

NDR News
20 Nov 2022 09:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents